തിരുവനന്തപുരം: എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദത്തില്‍ രണ്ട് അദ്യാപകര്‍ക്കെതിരെ നടപടി. ചോദ്യങ്ങള്‍ തയ്യാറാക്കിയ പാനല്‍ തലവനേയും, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനേയും പരീക്ഷാ ചുമതലകളില്‍ നിന്ന് വിലക്കി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്വസ്റ്റന്‍ ബോര്‍ഡ് തലവന്‍ കെ ജി വാസു, ചോദ്യപേപ്പര്‍ തയ്യാറാക്കിയ സുജിത്ത് കുമാര്‍ എന്നിവരെ പരീക്ഷയും മൂല്യനിര്‍ണ്ണയുവുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും വിലക്കി. മെറിറ്റ് എന്ന സ്ഥാപനം തയ്യാറാക്കിയ ചോദ്യപേപ്പറും പൊതുപരീക്ഷയിലെ ചോദ്യപേപ്പറും തമ്മിലുള്ള സാമ്യം ബോധ്യമായ സാഹചര്യത്തിലാണ് നടപടി. വ്യാഴാ്ച പൊതുവിദ്യഭ്യാസ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസൈടുക്കാന്‍ സാധ്യതയുണ്ട്.