ന്യൂഡല്‍ഹി: കാഷ്മീര്‍ ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. വൈകിട്ട് എഐസിസി ആസ്ഥാനത്താണ് യോഗം നടക്കുക. അതേസമയം, പാര്‍ലമെന്റ് നടപടികള്‍ നീട്ടിവയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രവര്‍ത്തക സമിതി ബുധനാഴ്ചത്തേക്ക് മാറ്റും. അതിനിടെ, ഇന്ന് പാര്‍ലമെന്റ് നടപടികള്‍ തുടങ്ങുന്നതിനു മുന്നെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ചിരുന്നു. കാഷ്മീര്‍ വിഷയത്തിലെ നിലപാട് ചര്‍ച്ച ചെയ്യാനായിരുന്നു യോഗമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.