അത് കൊഹ്‌ലി അല്ല

336

ട്രെയ്‌ലര്‍ പുറത്തുവന്നയുടന്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ബോളിവുഡ് ചിത്രമാണ് ഡിഷൂം. വിരാജ് എന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഒരുസംഘമാളുകള്‍ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ കഥാപാത്രത്തിന് വിരാട് കോഹ്‌ലിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കാധാരം.
കഥാപാത്രത്തിന് സാക്ഷാല്‍ കോഹ്‌ലിയുമായി ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വിരാജ് ശര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും വിരാട് കോഹ്‌ലിയെ പോലെ തന്നെ മല്‍സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണ് ഇദ്ദേഹമെന്നും സംവിധായകന്‍ രോഹിത് ധവാന്‍ വ്യക്തമാക്കി.
ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ച് കോഹ്‌ലിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം എല്ലാം അതിന്റേതായ രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളുവെന്നും ചിത്രത്തിലെ നായകന്മാരിലൊരാളായ വരുണ്‍ ധവാനും പ്രതികരിച്ചു.
നേരത്തെ മലയാളചിത്രമായ മുംബൈ പോലീസിന്റെ റിമേക്ക് ആണ് ഡിഷൂം എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജോണ്‍ എബ്രഹാം ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍. രോഹിത് ധവാനും മിലാപ് സാവേരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി

NO COMMENTS

LEAVE A REPLY