എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രബന്ധമത്സരം

115

തിരുവനന്തപുരം: ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/ പി.എച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്നും ‘കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകൽപന’ വിഷയത്തിൽ പൂർത്തീകരിച്ചിട്ടുള്ള പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടുകൾ അവാർഡിനായി ക്ഷണിച്ചു.

മികച്ച പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടിന് 50,000 രൂപ ക്യാഷ് അവാർഡ് ലഭിക്കും. പ്രിൻസിപ്പൽ/ വകുപ്പ് തലവന്റെ സാക്ഷ്യപത്രത്തോടെ പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടിന്റെ പകർപ്പ് (2 കോപ്പി) ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചിനകം ഹൗസിംഗ് കമ്മീഷണർ, ഭവന നിർമ്മാണ (സാങ്കേതിക വിഭാഗം) വകുപ്പ്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ (ഫോൺ: 0471-2330720) ലഭിക്കണം. ഇ-മെയിൽ: housingcommissioner@gmail.com.

NO COMMENTS