സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 24 ന്

24

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സെപ്തംബർ മുതൽ ഡിസംബർ വരെയുളള നാല് മാസം സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 24 രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിക്കും.

തൽസമയം ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും.

NO COMMENTS