കേടുവന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണം: ഭക്ഷ്യകമ്മിഷൻ സമൻസ് അയയ്ക്കും

261

പാലക്കാട്: അട്ടപ്പാടി മേഖലയിലെ ചില അങ്കണവാടികളിൽ കാലാവധി കഴിഞ്ഞതും കേടുവന്നതുമായ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ ജില്ലാ പ്രോഗ്രാം ഓഫീസർ, ചൈൽഡ് ഡെവലെപ്‌മെന്റ് പ്രോജക്ട് ഓഫീസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവർക്ക് സമൻസ് അയയ്ക്കാൻ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തീരുമാനിച്ചു. അട്ടപ്പാടി മേഖലയിലെ ചില അങ്കണവാടികളിൽ കാലാവധി കഴിഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യം കുട്ടികൾക്ക് ആഹാരം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതായി കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, മേനംകുളം എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജരിൽ നിന്നും വിശദീകരണം തേടാൻ കമ്മിഷൻ തീരുമാനിച്ചു. ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി. മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റിംഗിൽ കമ്മിഷൻ അംഗങ്ങളായ അഡ്വ. ബി. രാജേന്ദ്രൻ, വി. രമേശൻ, അഡ്വ. പി. വസന്തം, കെ.ദിലീപ് കുമാർ, എം. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

NO COMMENTS