കാസറഗോഡ് : ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ മേഖലയിലെ മത്സരപരീക്ഷകള്‍ക്ക് സജ്ജരാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച ഉന്നതി പദ്ധതിക്ക് തുടക്കമായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. കെഎഎസ്, എല്‍ഡിസി വിഭാഗങ്ങളില്‍ നിന്നായി നൂറു പേര്‍ വീതമാണ് പരിശീലനത്തിനെത്തുന്നത്.
നവംബര്‍ എട്ടിന് സംഘടിപ്പിച്ച പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത 1254 പേരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്കാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള പ്രാഗത്ഭ്യം തെളിയിച്ച മികച്ച പ്രവേശന പരീക്ഷാ പരിശീലകരാണ് ഉന്നതി പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. അവധി ദിനങ്ങളില്‍ കള ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരിക്കും പരിശീലന ക്ലാസുകള്‍. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ എല്‍.ഡി.സി വിഭാഗത്തിനും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ കെ.എ.എസ് വിഭാഗത്തിനും ക്ലാസ് നല്‍കും.
പരീക്ഷാ തിയതി വന്നാല്‍ എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ ഒമ്പതു വരെ എല്‍ഡിസിക്കും വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെ കെഎഎസിനും ക്ലാസ് നല്‍കുന്നതിനായി സമയം ക്രമീകരിക്കും.