കാസറഗോഡ് : കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരും. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതെ വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം സ്ഥാപനങ്ങളില്‍ എ സി ഉപയോഗിക്കണ മെന്നും.ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടരുതെന്നും നിയമലംഘനം നടത്തിയാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഡ്രൈവിങ് സ്കൂളുകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാം
ഉപാധികളോടെ ഡ്രൈവിങ് സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പരിശീലന വാഹനത്തില്‍ പരിശീലകനൊപ്പം പരിശീലനം നേടുന്നതിന് ഒരാള്‍ മാത്രമേ പാടുള്ളു. ഒരേ സമയം ഒന്നിലധികം പരിശീലനാര്‍ഥികളുമായി പരിശീലനം അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയറി ക്ലാസുകളും നടത്താവുന്നതാണ്. പരിശീലനത്തിനും മുമ്പും ശേഷവും സാനിറ്ററൈസര്‍ ഉപയോഗിക്കണം. മാസ്കും നിര്‍ബന്ധമാണ്.
അനധികൃതമായി അതിര്‍ത്തി കടന്ന് വന്നാല്‍ നടപടി
കര്‍ണ്ണാടകയില്‍ നിന്ന് പാസില്ലാതെ ആളുകള്‍ അതിര്‍ത്തികടന്ന് ജില്ലയിലേക്ക് വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി ആളുകള്‍ വരുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്
കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോയ ശേഷം മടങ്ങി വരാന്‍ പാസ് അനുവദിക്കുന്നില്ലെന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലെ ആശുപത്രികളിലേക്ക് ചികിത്സ പോകാനുള്ള അനുമതി സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാത്രമാണ് നല്‍കുന്നത്.
മഞ്ചേശ്വരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റോടെ ആംബുലന്‍സിലാണ് പോകാന്‍ അനുമതിയുള്ളത്. മറ്റ് രീതിയില്‍ ചികിത്സയ്ക്ക് പോകാന്‍ അനുവാദമില്ല. വാര്‍ത്തകള്‍ കാണുന്ന ജനങ്ങളില്‍ ഇത് തെറ്റിധാരണയ്ക്ക് സാധ്യതയുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി.