എല്ലാ താലൂക്കുകള്‍ക്കും തുല്യ പ്രാതിനിധ്യം – ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു .

103

കാസറഗോഡ് : ജില്ലയിലെ എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയാണ് ഉന്നതി പദ്ധതി പദ്ധതിയിലേക്ക് ഉദ്യോഗാര്‍ ത്ഥികളെ തെരഞ്ഞെടുത്തത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ നിന്നും 25 വീതം മത്സരാര്‍ത്ഥികളെ കെഎഎസിനും 25 വീതം പേരെ എല്‍ഡിസിക്കുമായി തെരഞ്ഞെടുത്തു.

പരിശീലന പരിപാടിയില്‍ ജില്ലയിലെ ഏതെങ്കിലും ഒരു പ്രദേശത്തുള്ളവര്‍ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാനാണ് എല്ലാ താലൂക്കുകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുല്യ പ്രാതിനിധ്യം നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

പ്രവേശന പരീക്ഷകളെ നേരിടുന്നതിന് മത്സരസജ്ജരാക്കി അവരെ സര്‍ക്കാര്‍ സേവനമേഖലയിലേക്ക് കൈപ്പിടിച്ചു യര്‍ത്തുന്നിനുള്ള ശ്രമമാണ് ഉന്നതി പദ്ധതിയെന്നും ലക്ഷ്യ പൂര്‍ത്തീകരണത്തിനായി കൃത്യമായ നിരീക്ഷിച്ച് ഏറ്റവും മികച്ച പരിശീലനം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ എഡിഎം എന്‍ ദേവിദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം എ.ഡി.സി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് ക്ലാസെടുത്തു.

NO COMMENTS