ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം

147

കോഴിക്കോട് : പ്രളയക്കെടുതി അതിജീവനത്തിന്റെ ഭാഗമായി ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വിരുപ്പിൽ പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്ന 50 കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എച്ച് ബീന അധ്യക്ഷത വഹിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ സാനി എംപി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് എം രമേശൻ, പഞ്ചായത്ത് അംഗം പ്രസാദ്, ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ നീനാകുമാർ, പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോക്ടർ ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രളയ അതിജീവനത്തിന്റെ ഭാഗമായുള്ള കാലിത്തീറ്റ വിതരണത്തിന്റെ ആദ്യഘട്ടമാണ് നടന്നത്. ധാതുലവണ മിശ്രിതം, ഫോഡർ ബോക്സ് എന്നിവയുടെ വിതരണവും നടന്നു വരുന്നുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു

NO COMMENTS