കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി പ്രവര്‍ത്തന കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. യോഗ ത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ ടി മനോജ് കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദീകരിച്ചു.
ചൈനയില്‍ നിന്നും കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ വിവരം അറിയിക്കണമെന്നും പ്രചരിപ്പിക്കപ്പെടുന്ന അനാവശ്യ ആശങ്കകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കുമെതിരെ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണ മെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭകളിലും മറ്റ് സംഘങ്ങളിലുമെല്ലാം ആശാവര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരേയും ഭാഗവാക്കാക്കി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും കൊറോണ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ വാര്‍ഷിക കമ്മറ്റിയുടെ കരട് നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക്തല ത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ആശയ ക്രോഡികരണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ ക്കാടി, വിദ്യാഭ്യാസ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ പാദൂര്‍ ഷാനവാസ്, ക്ഷേമേകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി. ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം. നാരായണന്‍, മുംതാസ് സമീറ, ജോസ് പതാലില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. രാജന്‍, എം.ഗൗരി, എ.കെ.എം അഷറഫ്, ഓമന രാമചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.