കായിക താരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദനം

210

കാസറഗോഡ് : സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മെഡലുകള്‍ നേടി ജില്ലയ്ക്ക് അഭിമാനമായി മാറിയ താരങ്ങളെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാ മത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദാ സക്കീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ത കുമാര്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ എം. നാരായണന്‍, അഡ്വ. കെ. ശ്രീകാന്ത്, ജോസ് പതാലില്‍, പി.വി. പത്മജ, പുഷ്പ അമേക്കള, പി.സി. സുബൈദ, സുഫൈജ, മുംതാസ് സമീറ, മെഡലുകള്‍ നേടിയ കായിക താര ങ്ങളായ ലാവണ്യ, ഡീന്‍ ഹാര്‍മിസ് ബിജു, നേഹ എന്നിവര്‍ സംസാരിച്ചു. താരങ്ങള്‍ക്കുള്ള ഉപഹാരം വൈസ് പ്രസി ഡന്റും മെമ്പര്‍മാരും ചേര്‍ന്ന് കൈമാറി.

സ്‌പോര്‍ട്‌സ് രംഗത്തുള്ള ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ‘കുതിപ്പ്’ എന്ന പദ്ധതി പുതിയ ദിശാ ബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ കുട്ടികള്‍ പ്രചോദനമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. വിജയികള്‍ക്ക് ഉന്നത നിലവാരത്തിലേക്കുയരാന്‍ സാധ്യമായ എല്ലാ സഹായവും ജില്ലാ പഞ്ചായത്ത് നല്‍കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS