ജില്ലാ പഞ്ചായത്തിന്റെ പ്രതിഭാ സംഗമം ജൂൺ 28 ന്

155

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2018 – 19 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറു മേനി വിജയം കൈവരിച്ച സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു. നാളെ (ജൂണ്‍ 28) രാവിലെ പത്തിന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു പ്രതിഭാ സംഗമം 2019 സംഘടിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഒഴികെയുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് പരിപാടിയില്‍ അനുമോദിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രതിഭകള്‍ക്കുള്ള പുരസ്‌കാര വിതരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും സഹകരണം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിക്കും.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഒഴികെയുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

NO COMMENTS