തിരുവനന്തപുരം: മതിയായ മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെഎസ്ഇബി. കാലവര്‍ഷം കാര്യമായി കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെഎസ്ഇബി ചെയര്മാന് എന്‍.എസ് പിള്ള അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. 86 ദിവസം കൂടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. വരുന്ന 16 ന് സ്ഥിതിവിലയിരുത്താന്‍ വീണ്ടും ഉന്നതല തയോഗം ചേരും. ഇതിനു ശേഷം ആവശ്യമായി വന്നാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവിലെ സ്ഥിതിയില്‍ മഴ ശക്തമായില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ആവിശ്യമായിവരുമെന്നും എന്‍.എസ് പിള്ള പറഞ്ഞു.