ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശക്ക് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കി

189

ദില്ലി: ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശക്ക് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കി. വിവാഹമോചനത്തിനായി ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് 2 വര്‍ഷം വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ഒരുവര്‍ഷമായി കുറക്കാനുള്ള ഭേദഗതിയാണ് മന്ത്രാലയം അംഗീകരിച്ചത്.1869 ലെ ക്രിസ്ത്യന്‍ വിവാഹനമോചന നിയമം അനുസരിച്ച് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാമോചനത്തിനായി രണ്ടുവര്‍ഷത്തെ കോടതി നടപടികള്‍ക്കായി കാത്തിരിക്കണം. 147 വര്‍ഷം പഴക്കമുള്ള ആ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശക്കാണ് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്. മറ്റ് സമുദായങ്ങളില്‍ ഒരു വര്‍ഷമാണ് വിവാഹമോചന നടപടികള്‍ക്കുള്ള കാലാവധി. അതിന് സമാനമായി ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തിലും ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. 24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഭേദഗതിയോട് യോജിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയമമന്ത്രാലയത്തിന്റെ തീരുമാനം.

NO COMMENTS

LEAVE A REPLY