കൊച്ചി; ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളിലെ പരിശോധന കര്‍ശനമാക്കി സിറ്റി പൊലീസ്. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ കൂടുതല്‍ ഷാഡോ പൊലീസിനെ അടക്കം വിന്യസിച്ചു നിരീക്ഷണം ശക്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി കൊച്ചികടവന്ത്രയിലെ ഹോട്ടലില്‍ ഡിജെ പാര്‍ടിക്കിടെ ഉണ്ടായ ആക്രമണ ത്തില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റിരുന്നു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി വാങ്ങിയശേഷമേ പ്രവേശനം അനുവദിക്കുക, മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്ക് പൊലിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.