ഡി.എൽ.എഡ് പ്രവേശനം ; അപേക്ഷ 18 വരെ

20

തിരുവനന്തപുരം ജില്ലയിലെ ഡയറ്റ്, ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ് ടി.ടി.ഐ കളിലേക്കും സ്വാശ്രയ ടി.ടി.ഐ കളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2024-26 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജൂക്കേഷൻ (ഡി.എൽ.എഡ്) പ്രവേശനത്തിനു ള്ള അപേക്ഷകൾ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സ്വീകരിച്ചു തുടങ്ങി.

മൈനോറിറ്റി പദവിയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിലും ddetvm2022.blogspot.com/ എന്ന ബ്ലോഗിലും ലഭ്യമാണ്. അപേക്ഷകരായ വിദ്യാർഥികളെ സഹായിക്കുന്നതിന് തിരുവനന്തപൂരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ അന്വേഷണ വിഭാഗത്തിൽ ഹെൽപ്ഡെസ്ക് പ്രവർത്തിക്കു ന്നുണ്ട്.

NO COMMENTS

LEAVE A REPLY