കൊച്ചി : ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പൊളിക്കണമെന്ന സംസ്ഥാന തീര പരിപാലന അതോറിറ്റിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പരിസ്ഥിതി വകുപ്പിനാണ് പിഴ നല്‍കേണ്ടത്. കോടികളുടെ നിക്ഷേപവും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ല എന്ന് കോടതി തീരുമാനിച്ചത്. നിയമം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്ന സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണങ്ങള്‍ ഡിവിഷന്‍ ബഞ്ച് ശരിവെച്ചു.