കാസറഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം ജാതി-മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ട് തേടരുത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളിലോ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്ന പ്രവര്‍ത്തനങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.
· മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയങ്ങളേയും പരിപാടികളെയും കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ വ്യക്തിജീവിതത്തിന്റെ സമസ്ത വശങ്ങളെയുംകുറിച്ചുള്ള വിമര്‍ശനങ്ങളില്‍നിന്ന് സ്ഥാനാര്‍ഥികള്‍ വിട്ടുനില്‍ക്കണം.
· സ്ഥിരീകരിക്കപ്പെടാത്തതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
· സ്വകാര്യ വ്യക്തികളുടെ ഭൂമി, കെട്ടിടം, മതില്‍ എന്നിവ വ്യക്തിയുയുടെ സമ്മതമില്ലാതെ കൊടി ഉയര്‍ത്താനോ ബാനര്‍ സ്ഥാപിക്കാനോ നോട്ടീസ് പതിക്കാനോ മുദ്രാവാക്യങ്ങള്‍ എഴുതാനോ സ്വന്തം പ്രവര്‍ത്തര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ അനുമതി നല്‍കരുത്.
· വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, ആള്‍മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പ് നിയമ പ്രകാരമുള്ള അഴിമതികളിലും അതിക്രമങ്ങളിലും ഏര്‍പ്പെടാതിരിക്കാനുള്ള സൂക്ഷ്മത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പുലര്‍ത്തണം.
· ഒരു വ്യക്തിയുടെ രാഷ്ട്രീയ അഭിപ്രായങ്ങളോടോ പ്രവൃത്തികളോടോ എത്ര തന്നെ നീരസം ഉണ്ടെങ്കിലും സമാധാനപരവും ആരും ശല്യപ്പെടാത്തതുമായ ഗാര്‍ഹിക ജീവിതത്തിനുള്ള വ്യക്തികളുടെ അവകാശം മാനിക്കപ്പെടേണ്ടതാണ്.
· മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണം.
· ഒരു രാഷ്ട്രീയ പാര്‍ട്ടി പതിച്ച പോസ്റ്റര്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.
പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു