മലപ്പുറം: വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനോടു മോശമായി പെരുമാറി ഓട്ടോ ഡ്രൈവര്‍. മലപ്പുറത്തു കുടുംബശ്രീ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയയെന്നാണ് ഷാഹിദ കമാലിന്റെ പരാതി.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു ദുരനുഭവം. രാവിലെയാണു ഷാഹിദ രാജ്യറാണി എക്സ്പ്രസില്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയത്. രണ്ടു കിലോമീറ്ററിനപ്പുറമുള്ള റെസ്റ്റ് ഹൗസിലേക്കാണു പോകേണ്ടിയിരുന്നത്. എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ സ്ഥലം പറഞ്ഞു.
അവിടത്തെ സ്ഥിരം ഓട്ടോക്കാരനായ ചെറുപ്പക്കാരന് പക്ഷേ തൊട്ടടുത്തുള്ള റെസ്റ്റ് ഹൗസ് എവിടെയാണെന്നറിയില്ല. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഡ്രൈവര്‍ ഷാഹിദയെ വാഹനത്തില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. ന്ധഇറങ്ങിപ്പോ സ്ത്രീയേ’ എന്ന് ഇയാള്‍ ഷാഹിദ കമാലിനോട് ആക്രോശിച്ചു. ഇതോടെ ഷാഹിദ കമാല്‍ പെരിന്തല്‍മണ്ണ സിഐയെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഇതോടെയാണ് ഓട്ടോക്കാരന്റെ ദേഷ്യമടങ്ങിയതെന്ന് ഷാഹിദ പറയുന്നു.
പോലീസിനെ വിളിച്ചതോടെ ഡ്രൈവര്‍ ന്ധമാഡം, എവിടെയാണ് എത്തിക്കേണ്ടത്’ എന്നു ചോദിക്കാന്‍ തുടങ്ങി. റെസ്റ്റ് ഹൗസിലേക്കാണെന്നു വീണ്ടും പറഞ്ഞപ്പോള്‍ അവിടെയെത്തിച്ചു. പറഞ്ഞതുപോലെ 40 രൂപ നല്‍കിയെന്നും ഷാഹിദ പറഞ്ഞു.