കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പരാതി – വൈദികന്‍ അറസ്റ്റിൽ

151

കൊച്ചി: കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്ജെ. റി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജാണ് പോലീസ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് ബാലഭവനില്‍ നിന്ന് കൂട്ടികള്‍ ഓടിപോകുകയായിരുന്നു.

ഏഴു കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ബോയ്‌സ് ഹോമിന്റെ ഡയറക്ടര്‍ കൂടിയാണ് ജോര്‍ജ്. കൂടുതല്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്.

NO COMMENTS