ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള ( ഐ.സി.സി.കെ) സംഘടിപ്പിക്കുന്നരണ്ട്ദിവസത്തെ വാർഷിക സമ്മേളനം കോവളം ലീലാ പാലസ് കൺവെൻഷൻ സെന്ററിൽ തുടങ്ങി. സങ്കീർണ്ണ ഹൃദ്‌രോഗ ചികിത്സയിൽ ഇന്റർവെൻഷണൽ ശാസ്ത്ര സാങ്കേതികവിദ്യകൽ കൈവരിച്ച നേട്ടവും, പ്രമുഖ കാർഡിയോളജി വിദഗ്ധരുടെ പ്രായോഗിക പരിജ്ഞാനവും പങ്കുവെക്കുന്നതാണ് സമ്മേളനം.കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി ഇരുന്നൂറിലധികം കാർഡിയോളജി വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐസിസികെ പ്രസിഡന്റും, തിരുവനന്തപുരം
മെഡിക്കൽ കോളേജ് കാർഡിയോളജി പ്രൊഫസറുായ ഡോ: സുനിത വിശ്വനാഥൻ നിർവ്വഹിച്ചു.ഹൃദയധമനികളടഞ്ഞ് സംഭവിക്കുന്ന മിക്ക ഹൃദ്‌രോഗങ്ങൾക്കും ഓപ്പൻ ശസ്ത്രക്രിയവഴിയല്ലാതെ അതിനൂതന ആൻജിയോപ്ലാസ്റ്റി സാങ്കേതിക വിദ്യ വഴി പരിഹാരം തേടാവുന്ന കാലഘട്ടത്തിലാണ് ലോകമെത്തിനില്‍ക്കുന്നതെന്നും ഈ
മേഖലയിലെ സാങ്കേതിക ജ്ഞാനവും, വിദഗ്ധരുടെ ചികിത്സാ നൈപുണ്യവും സമ്മേളിപ്പിച്ച് ചികിത്സാരീതി സാർവ്വത്രികമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ: സുനിത വിശ്വനാഥന്‍ പറഞ്ഞു . ഹൃദയാഘാതം സംഭവിക്കുന്നത് മുഖ്യമായും ഹൃദയ പേശികൾക്ക് രക്തം നല്‍കുന്ന ധമനികളിൽ രൂപപ്പെടുന്ന തടസങ്ങൾ വഴിയാണ്. കീറിമുറിക്കലുകളില്ലാതെ പ്രധാന രകതധമനികളിലൂടെ ഒരു നേരിയ ട്യൂബ് ഹൃദയത്തിലേക്കെത്തിച്ച് അതുവഴി കടത്തിവിടുന്ന ഉപകരണങ്ങൾവഴി തടസങ്ങൾ നീക്കംചെയ്ത് രക്തയോട്ടം
പുന:സ്ഥാപിക്കുന്ന കാത്തിറ്ററൈസേഷൻ ലാബുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ ആശുപത്രികളിലാണ്.അതിസങ്കീർണമായ ഹൃദയാഘാതങ്ങളടക്കം നാല്‍പ്പതിനായിരത്തിലധികം കേസുകളിൽ സംസ്ഥാനത്ത് ആൻജിയേപ്ലസ്റ്റി വിജയകരമായി പൂത്തിയാക്കിത് . ഇന്റർവെൻഷണൽ കാർഡിയോളജിയുടെ വമ്പിച്ച നേട്ടമാണെന്നും ബൈപാസ് സര്‍ജറികൾ ഇനി നാമമാത്രമാകുമെന്നഹ്മം ഡോ: സുനിത വിശ്വനാഥൻ പറഞ്ഞു ഡോ: ജോർജ്ജ് കോശി, ഡോ: പി. മംഗളാനന്ദൻ, ഡോ: സ്റ്റിജി ജോസഫ്, ഡോ: ലൂയി ഫിഷർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഒന്നാംദിവസം ലെഫ്റ്റ് മെയിൻ ഇന്റർവെൻഷൻ,വിവിധ രീതിയിലുള്ള സ്റ്റെന്റിങ്ങ് എന്നിവ സംബന്ധിച്ച വിഷയാവതരണവും, പഠനങ്ങളും നടന്നു. കാഠിന്യമേറിയ കാൽസിഫൈഡ് തടസങ്ങൾ രക്തധമനിയിലൂടെ ഒരു നാനോ ഡ്രില്ലർ കടത്തിവിട്ട് പൊടിച്ചുകളയുന്ന റൊട്ടാബ്ലേഷൻ എന്ന നൂതന സാങ്കേതിക വിദ്യയും, രക്തധമനികൾ ശാഖകളായി വിഭജിക്കുന്ന ഇടങ്ങളിൽ രൂപപ്പെടുന്ന തടസങ്ങൾ നീക്കംചെയ്യുന്ന ഡി.കെ. ക്രഷ് സാങ്കേതിക വിദ്യയെ കുറിച്ചും സ്റ്റെന്റുകൾ കൃത്യമായി ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന
ഫ്രാക്ഷണൽ ഫ്‌ളോ റിസർച്ച് (എഫ്.എഫ്. ആർ ) സംബന്ധിച്ച് പ്രത്യേക ശാസ്ത്ര സെഷനുകള്‍ നടന്നു.രക്തധമനിയിൽ കാണുന്ന തടസ്സങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായവ നിര്‍ണയിക്കാനും, എഫ്എഫ്ആറിന്റെ ശാസ്ത്രീയ വശങ്ങള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന സമ്മേളനമാണിതെന്ന് ഓര്‍ഗനൈസിങ്ങ്
സെക്രട്ടറി ഡോ: പി. മംഗളാനന്ദന്‍ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന വിവിധശാസ്ത്ര സെഷനുകളോടെ സമ്മേനം സമാപിക്കും.
Home HEALTHCARE ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള ( ഐ.സി.സി.കെ) സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം കോവളം ...