തിരുവനന്തപുരം : ഡോക്ടേഴ്സ് ഡേ 2018 – ദിനാചരണം രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു.
തലസ്ഥാനത്തെ പ്രമുഖ ഡോക്ടർമ്മാരും എഴുത്ത്കാരും പങ്കെടുത്ത ചടങ്ങില്‍ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പിൾ .ഡോ. തോമസ് മാത്യു ഭദ്രദീപം കൊളുത്തിയാണ് പുസ്തക പ്രകാശനവും മറ്റ് പരിപാടികളും ആരംഭിച്ചത്. പ്രമുഖ ഡോക്ടേഴ്സ് എഴുതിയ അഞ്ച് പുസ്തകങ്ങളാണ് ഡോക്ടേഴ്സ് ഡേ യിൽ പ്രകാശനം ചെയ്തത്. ചടങ്ങിന്റെ ഭാഗമായി മികച്ച ആതുരസേവനത്തിന് പ്രശസ്ത ഡോക്ടർമ്മാരെ ആദരിക്കുയും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഡോ. മാർത്താണ്ഡപിളള ഡോ.എം.സാംബശിവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിവിധ ഡോക്ടര്‍മ്മാരുടെ കലാപരിപാടികൾ നടക്കും.
ശരണ്യ മധുസൂദനന് നെറ്റ് മലയാളം
ഫോട്ടോ : ജെനി എലിസബത്ത് നെറ്റ് മലയാളം