കോഴിക്കോട് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡോക്ടറുടെ സേവനം ഫോൺ വഴിയും

69

കോവിഡ്- 19 മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന 191 പേർക്ക് മരുന്ന് കുറിക്കലും നിർദ്ദേശിക്കലും ഫോൺ വഴിയാക്കി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

രോഗലക്ഷണമുള്ളവര്‍ മെഡിക്കല്‍ ഓഫീസറെ ഫോണിലൂടെ വിവരം അറിയിക്കുകയും അതിനാവശ്യമായ മരുന്ന് വാട്ട്‌സപ്പിലൂടെ അഴിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുകയും ചെയ്യും. ഫോൺ സന്ദേശം മെഡിക്കല്‍ ഷോപ്പു കളില്‍ കാണിച്ചാല്‍ മതി. മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ ഡോക്ടറെ വിളിച്ച് ആധികാരികത ഉറപ്പുവരുത്തിയാണ് മരുന്നു നല്‍കുക.

വീടുകളില്‍ കഴിയുന്നവര്‍ക്ക് പുറത്തിറങ്ങാതെ ആരോഗ്യ സേവനം ലഭ്യമാകും. വീടുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളെ ഉപയോഗിച്ചാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനായി പഞ്ചായത്തിലെ ഏഴു മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്കും ആവിശ്യമായ നിര്‍ദ്ദേശം നല്‍കി.

പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെര്‍സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്‍ നസീര്‍, ബാബുരാജ്.എ.ടി, പ്രദീപ് കുമാര്‍ ടി.ബി, ശ്രീജയന്‍ ,അശോകന്‍ എം, സരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

NO COMMENTS