തിരുവനന്തപുരം : രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നോ എന്‍എംസി ഡേ ആചരിക്കുന്നത്.
അടിയന്തിര ശസ്ത്രക്രിയ ,അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മറും സെക്രട്ടറി ഡോ.എന്‍.സുള്‍ഫിയും അറിയിച്ചു.