പി.ജി.ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.

12

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ പി.ജി. ഡോക്ടർമാർ നടത്തിവന്നിരുന്ന ഒ.പി., വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചുള്ള സമരം അവസാനിപ്പിച്ചു. ഡോക്ടർമാർ ആവശ്യങ്ങളിൽ മുഖ്യ മന്ത്രിയുടെ ഓഫീസിൽനിന്ന് ഉറപ്പു ലഭിച്ചെന്ന് പി.ജി. ഡോക്ടർമാർ അറിയിച്ചു.

പതിനാറു ദിവസമായി തുടർന്നുവന്ന സമരമാണ് പി.ജി. ഡോക്ടർമാർ ഇപ്പോൾ അവസാനിപ്പിച്ചിരി ക്കുന്നത്. ഒ.പി., വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചായിരുന്നു ആദ്യദിവസങ്ങളിൽ സമരം, തുടർന്ന് സമരത്തിന്റെ അവസാനത്തെ ആറുദിവസം അത്യാഹിത വാർഡിലെ ഡ്യൂട്ടിയും ഇവർ ബഹിഷ്കരി ച്ചിരുന്നു. ബുധനാഴ്ച, ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമു ണ്ടായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ സമരം പി.ജി. ഡോക്ടർമാർ പിൻവലിച്ചിരുന്നു.

NO COMMENTS