ന്യൂയോര്‍ക്ക്: അഫ്ഗാനിലെ ഭീകരര്‍ക്ക് പാക്കിസ്ഥാന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അഫ്ഗാനില്‍ ഭീകരര്‍ക്ക് സുരക്ഷാ താവളമൊരുക്കുന്നതില്‍ പാക്കിസ്ഥാന് ഏറെ പങ്കുണ്ട്. ഈ പ്രവണത പാക്കിസ്ഥാന് മാറ്റണം. യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മക്മാസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം യുദ്ധം നടത്തുന്നുണ്ട്, എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഭീകരര്‍ക്ക് ലഭിക്കുന്ന സഹായം മൂലം നിരവധി സൈനികര്‍ക്ക് ജീവന് നഷ്ടപ്പെടുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് പാക്ക്-അഫ്ഗാന് ബോര്‍ഡര്‍ പ്രദേശങ്ങളില്‍ താലിബാന്-ഹഖാനി ഭീകരര്‍ യഥേഷ്ടം സഞ്ചരിക്കുന്നത്.
പാക്കിസ്ഥാന് ഇതിനെ ചെറുക്കാത്തതിനെതിരെ അഫ്ഗാന് ഭരണകൂടം രംഗത്തെത്തുകയും ചെയ്തിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി.