വാഷിംഗ്ടണ്‍ ഡിസി: മെക്സിക്കന്‍ അതിര്‍ത്തിയില്‍ എന്തു പ്രതിബന്ധം നേരിട്ടാലും മതില് നിര്‍മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതില് നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഇല്ല. കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കാത്തതുമൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നാലും മതിലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലന്നും ട്രംപ് പ്രതികരിച്ചു. അരിസോണയിലെ ഫീനിക്സില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.