ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന്‍ ഡോണള്‍ഡ് ട്രംപ്

143

വാഷിങ്ടന്‍: ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന്‍ ഡോണള്‍ഡ് ട്രംപ് ചൈനയോട് ആവശ്യപ്പെട്ടു. അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്ന ട്രംപ് ഇക്കാര്യം പ്രസിഡന്റ് ഷി ചിന്‍പിങ്ങിനോട് ആവശ്യപ്പെമെന്നു വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണു ട്രംപിന്റെ സന്ദര്‍ശനം. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയെയും ഏകാധിപതി കിം ജോങ് ഉന്നിനെയും ഒറ്റപ്പെടുത്തുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതിനായി കൊറിയയുടെ ഏറ്റവും അടുത്ത സഹായിയായ ചൈനയുടെ സഹായവും തേടിയിരിക്കുകയാണ് ട്രംപ്.

NO COMMENTS