വാഷിംഗ്ടണ്‍: സമാധാന ചര്‍ച്ചകള്‍ തുടരാത്ത പക്ഷം പലസ്തീന് നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. പാക്കിസ്ഥാന് സഹായം നല്‍കിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. അതിലൊന്നാണ് പലസ്തീന്‍. എന്നാല്‍ സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും പലസ്തീനില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജറുസലം വിഷയത്തിലെ പലസ്തീന്‍ നിലപാടിനെയും ട്രംപ് ട്വീറ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. പൂര്‍ണമായും അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായങ്ങള്‍ നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ചോദിച്ചു.