വാഷിങ്ടണ്‍ : ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിമ്മുമായി ഫോണില്‍ സംസാരിക്കാന്‍ താന്‍ തയാറാണ്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ചര്‍ച്ചകളില്‍ ശുഭകരമായ പുരഗോതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ദക്ഷിണകൊറിയയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഉത്തരകൊറിയ വെള്ളിയാഴ്ച സമ്മതമാണെന്നറിയിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇരുകൊറിയകളും ഔദ്യോഗിക ചര്‍ച്ചകളിലേര്‍പ്പെടുന്നത്. ഉത്തരകൊറിയ ചര്‍ച്ചയ്ക്കു തയാറാണെന്നു അറിയിച്ചതിനു പിന്നാലെ വാഷിങ്ടണും സീയൂളും സംയുക്ത സൈനീക പരിശീലനം നിര്‍ത്തിവച്ചിരുന്നു.