മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്

340

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ന്യൂ ​ഹാം​ഷെ​യ​റി​ലെ മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ട്രം​പിന്റെ പരാമര്‍ശം. ഒ​പി​യോ​യി​ഡി​ന്‍റെ ഉ​പ​യോ​ഗം വ​ള​രെ​ക്കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​ണ് ന്യൂ ​ഹാം ഷെ​യ​ര്‍. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കാ​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​ക്കു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ ക​ടു​ത്ത രാ​ഷ്ട്രീ​യ, ജു​ഡീ​ഷ്യ​ല്‍ എ​തി​ര്‍​പ്പു​ക​ളാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര്‍​ക്കെ​തി​രെ വ​ധ​ശി​ക്ഷ ഉ​ള്‍​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ന​മ്മ​ള്‍ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​മി​തോ​പ​യോ​ഗം നി​മി​ത്തം 2016-ല്‍ ​യു​എ​സി​ല്‍ 64,000 പേ​ര്‍ മ​രി​ച്ചു​വെ​ന്ന് സെ​ന്‍റേ​ഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ന​ല്‍​കി​യ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

NO COMMENTS