അനധികൃത കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന് ഡൊണാള്‍ഡ് ട്രംപ്

207

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. “ആളുകള്‍ അമേരിക്കയിലേക്ക് വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരെ പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. ഇവര്‍ എത്രത്തോളം മോശപ്പെട്ടവരാണെന്ന്. അവര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്. അവരെ രാജ്യത്തില്‍നിന്ന് പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്”- ട്രംപ് പറഞ്ഞു.

NO COMMENTS