വാഷിംഗ്ടണ്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. അടുത്തിടെ ഉത്തരകൊറിയ നടത്തിയ പ്രസ്താവനകളിലെ വൈരവും വിദ്വേഷവുമാണ് പിന്‍മാറലിന് കാരണമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകോടി നടത്താന്‍ ഉചിതമായ സമയം ഇതല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇരു കൂട്ടര്‍ക്കും ഇതാണ് നല്ലതെന്നും ട്രംപ് പറഞ്ഞു. അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയവും പുറത്തിറക്കിയിരുന്നു.