ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ഡോണള്‍ഡ്​ ട്രംപ്

167

വാഷിങ്​ടണ്‍ : ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ലോകവ്യാപാര സംഘടന അമേരിക്കയോടെ വളരെ മോശം സമീപനമാണ്​ സ്വീകരിച്ചതെന്ന്​ ട്രംപ്​ പറഞ്ഞു. എങ്കിലും തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന്​ പുറത്ത്​ വരില്ലെന്നും ട്രംപ്​ വ്യക്​തമാക്കി.
അമേരിക്കന്‍ സുപ്രീംകോടതിയിലേക്കുള്ള ജഡ്​ജിമാരുടെ പട്ടിക ജൂലൈ ഒമ്ബതിന്​ പ്രഖ്യാപിക്കുമെന്നും ട്രംപ്​ പറഞ്ഞു. അഞ്ച്​ ജഡ്​ജിമാരെയാണ്​ സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കുക. സെനറ്റി​​ന്റെ കൂടി അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ട്രംപിന്​ പുതിയ ജഡ്​ജിമാരെ നിയമിക്കാന്‍ സാധിക്കുകയുള്ളു.

NO COMMENTS