അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ട്രംപ്

180

വാഷിങ്ടണ്‍ : ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ട്രംപ് രംഗത്ത്. 100 % തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുണ്ട്. തീരുവകള്‍ എടുത്തുകളയണമെന്നും ട്രംപ് പറഞ്ഞു. അടുത്തയാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ പ്രതികരണം.
എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കി നമുക്ക് നികുതികളെല്ലാം എടുത്തു കളയാമെന്നാണ് ജി 7 ഉച്ചകോടിയില്‍ ഞാന്‍ വാഗ്ദാനം ചെയ്തതും ചെയ്യാനാഗ്രഹിച്ചതും. പക്ഷെ അന്ന് അതിന് ആരും തയ്യാറുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു

NO COMMENTS