ഇറാന്‍ പ്രസിഡന്റുമായി സൗഹൃദ സംഭാഷണത്തിന് തയറാണെന്ന് ഡോണള്‍ഡ് ട്രംപ്

195

വാഷിംഗ്ടണ്‍ : ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി സൗഹൃദ സംഭാഷണത്തിന് തയറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നും അവര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ട്രംപ് പറഞ്ഞു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, നാറ്റോ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മികച്ച ഫലം സൃഷ്ടിക്കാനായാല്‍ ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.

NO COMMENTS