വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയ്ക്കെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യങ്ങളെല്ലാം തന്നെ ലോകാരോഗ്യ സംഘടനയേ മാത്രമാണ് വിശ്വസിച്ചതെന്നും അതു കൊണ്ട് തന്നെ ഒരു രാജ്യങ്ങളും ഒരു നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയില്ലയെന്നും എന്നാല്‍, ഇതിന്റെയൊക്കെ ഫലമെന്താണെന്നുള്ളത് ഇറ്റലിയിലും സ്പെയിനിലും ഫ്രാന്‍സിലുമെല്ലാം നമ്മള് കണ്ടതാണ് എന്നും എന്നാൽ ചൈനീസ് അതിര്‍ത്തി അടയ്ക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ലോകാരോഗ്യ സംഘടന എതിര്‍ക്കുന്നതായും ട്രംപ് പറയുന്നു.
ലോകാരോഗ്യ സംഘടന ചൈനയ്ക്ക് ഒപ്പം മാത്രമാണെന്നും ട്രംപ് പറയുന്നു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വിമര്‍ശനങ്ങളുമായി ട്രംപ് രംഗത്തെത്തിയത്.