ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇറാഖിനെ ഒഴിവാക്കി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്. നേരത്തെ പട്ടികയിലുണ്ടായിരുന്ന മറ്റ് ആറ് രാജ്യങ്ങളെയും പുതിയ ഉത്തരവിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തേക്കാണ് പുതിയ ഉത്തരവ് പ്രകാരമുള്ള യാത്രാവിലക്ക്. എന്നാൽ ഗ്രീൻ കാർഡുള്ളവർക്ക് യാത്രാവിലക്കില്ല. അഭയാർത്ഥികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് 4 മാസത്തേക്ക് വിലക്കേർപ്പെടുത്തി. 7രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്‍റെ ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്. ഇറാന്‍, സൊമാലിയ, സുഡാന്‍, യെമന്‍, ലിബിയ, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്
Home NEWS NRI - PRAVASI ആറ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ട്രംപിന്‍റെ പുതിയ ഉത്തരവ്