ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു

210

അമേരിക്കന്‍ ഐക്യ നാടുകളുടെ 45ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ക്യാപിറ്റോള്‍ ഹില്ലിലെ വേദിയില്‍ വെച്ച് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മൈക് പെൻസ് യുഎസ് വൈസ് പ്രസിഡന്‍റായും ചുമതലയേറ്റു . ഏകദേശം എട്ട് ലക്ഷത്തോളം പേരെ സാക്ഷി നിര്‍ത്തിയാണ് ട്രംപും മൈക് പെന്‍സും സ്ഥാനമേറ്റത്. വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടര്‍ന്ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അമേരിക്കയില്‍ പലയിടങ്ങളിലും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന്‍റെ പ്രധാന എതിരാളിയായിരുന്ന ഹില്ലരി ക്ലിന്‍റനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഭര്‍ത്താവും മുന്‍ പ്രസിഡന്‍റുമായ ബിൽ ക്ലിന്‍റനൊപ്പമാണ് ഹിലരി ചടങ്ങിനെത്തിയത്. അമേരിക്കന്‍ ജനാധിപത്യത്തിലും മൂല്യങ്ങളിലും വിശ്വസിക്കുന്നത് കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ഹില്ലരി ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ആശയങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടിലെന്നും ഹില്ലരി പറഞ്ഞു. പ്രാദേശിക സമയം 9.30നാണ് (ഇന്ത്യന്‍ സമയം രാത്രി 10) സംഗീതപരിപാടികളോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായത്. മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരും ഭാര്യമാർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ്നിരവധി കോൺഗ്രസ് അംഗങ്ങൾ ചടങ്ങ് ബഹിഷികരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ വൈറ്റ് ഹൗസിലെ ആദ്യ ദിവസവും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഒബാമയുടെ അവസാന ദിവസവും ഇന്നാണ്.

NO COMMENTS

LEAVE A REPLY