യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ഹിലറിയെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്നു : ട്രംപ്

208

വാഷിങ്ടണ്‍• യുഎസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലറി ക്ലിന്റനെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. എഫ്ബിഐയുമായി ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് കൊമ്പുകോര്‍ക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്കിടയിലാണു നടക്കാറുള്ളതെന്നും കൊളറാഡോയിലെ തിരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് പറഞ്ഞു. ഔദ്യോഗിക കാര്യങ്ങള്‍ക്കു സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദമാണു ട്രംപിന്‍റെ പരാമര്‍ശത്തിനാധാരം. നമ്മള്‍ മൂന്നാം ലോക രാജ്യത്താണു താമസിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ മുന്‍പുണ്ടായിട്ടില്ല. നമ്മുടെ ജുഡീഷ്യല്‍ സംവിധാനം ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. നവംബര്‍ എട്ടിനു തിരഞ്ഞെടപ്പു നടക്കുമ്പോള്‍ ഇക്കാര്യങ്ങളിലെല്ലാം നമ്മള്‍ മാറ്റം കൊണ്ടുവരും. മാത്രമല്ല, ഹിലറിക്കുള്ള ഓരോ വോട്ടും പൊതു അഴിമതിക്കും വെട്ടിപ്പിനും സ്വജനപക്ഷപാതത്തിനുമുള്ള കീഴടങ്ങലായിരിക്കുമെന്നും അരിസോണയിലെ ഫീനിക്സിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞു.

NO COMMENTS

LEAVE A REPLY