നൊവാഡ • യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ ഭീഷണിയെ തുടര്‍ന്ന് നൊവാഡയിലെ പ്രചാരണവേദിയില്‍ നിന്നു മാറ്റി. ആള്‍ക്കൂട്ടത്തിനിടെ തോക്കുമായെത്തിയ ഒരാളെ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുത്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണള്‍ഡ് ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ട്രംപിനെ വേദിയില്‍ നിന്നു മാറ്റി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു യുവാവിനെ വിലങ്ങുവച്ച് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ എളുപ്പമാവില്ലെന്നറിയാം പക്ഷേ, ആര്‍ക്കും നമ്മളെ തടയാന്‍ സധിക്കില്ലെന്നു ട്രംപ് പ്രതികരിച്ചു. സീക്രട്ട് സര്‍വീസിന് നന്ദി പറയുന്നുവെന്നും അവരുടെ ഇടപെടല്‍ മനോഹരമാണെന്നും ട്രംപ് പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഡമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടേത് ഇഞ്ചോടിഞ്ചു പോരാട്ടമായി. ഇരു സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.