ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിഡല്‍ കാസട്രോയെന്ന് ഡൊണാള്‍ഡ് ട്രംപ്

191

ന്യൂയോര്‍ക്ക്: ക്യൂബന്‍ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിഡല്‍ കാസട്രോയെന്ന് ഡൊണാള്‍ഡ് ട്രംപ്. ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നും ട്രംപ് തുറന്നടിച്ചു. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കാസ്ട്രോയുടെ വിയോഗമെന്നായിരുന്നു ബരാക് ഒബാമയുടെ പ്രതികരണം. 1961 ലാണ് അമേരിക്ക ക്യൂബയുമായുള്ള വാണിജ്യ സാമ്ബത്തിക കരാറുകള്‍ റദ്ദാക്കിയത്. എന്നാല്‍ 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള സൗഹൃദവും, വ്യാപാരകരാറുകളും പുനഃസ്ഥാപിച്ചു. ഈ നടപടികളെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ക്യൂബന്‍ ജനത അടിമത്ത്വത്തിലാണെന്നും അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നായിരുന്നു ട്രംപിന്രെ വാദം. ഈ വാദങ്ങള്‍ക്ക് അടിവരയിടുള്ള പ്രതികരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലോകം കണ്ട ഏറ്റവും ക്രൂരമായ സ്വേച്ഛാധിപതിയായിരുന്നു ഫിഡല്‍ കാസ്ട്രോയെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ക്യൂബന്‍ ദ്വീപ് ഏറെ കാലം അനുഭവിച്ച ഭീകരതയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കാസ്ട്രോയുടെ വിയോഗമെന്നും ക്യൂബയെ എന്നും നല്ല സുഹൃത്തായി കൂടെ നിര്‍ത്തുമെന്നും ബരാക്ക് ഒബാമ പ്രതികരിച്ചു. എന്നാല്‍ ക്യൂബയുമായി യാതൊരു സൗഹൃദവും ആഗ്രഹിക്കുന്നില്ലെന്നു സൂചിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഡിസംബര്‍ നാലിന് ഹവാനയിലായിരിക്കും ഫിഡല്‍ കാസ്ട്രോയുടെ സംസ്കാര ചടങ്ങുകള്‍.

NO COMMENTS

LEAVE A REPLY