വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെ ടൈം മാഗസിന്‍റെ പേഴ്സണ്‍ ഓഫ് ഇയര്‍ ആയി തെരഞ്ഞെടുത്തു. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്‍റണെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തള്ളിയാണ് ട്രംപ് പുരസ്കാരത്തിന് അര്‍ഹനായത്. മോഡി ഉള്‍പ്പെടെ അന്തിമ പട്ടികയില്‍ എത്തിയ പത്തോളം പേരെയാണ് ട്രംപ് പിന്നിലാക്കിയത്. ആഗോളതലത്തിലും വാര്‍ത്താ തലക്കെട്ടുകളിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കുന്നത്. വര്‍ഷാവസാനമാണ് ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സമ്മാനിക്കുന്നത്. ജര്‍മ്മന്‍ ചാന്‍സ്ലര്‍ ആഞ്ജല മെര്‍ക്കലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാര ജേതാവ്. അന്ന് രണ്ടാം സ്ഥാനക്കാരനായിരുന്നു ഡൊണള്‍ഡ് ട്രംപ്. ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാര വോട്ടിംഗില്‍ ഒരു ഘട്ടത്തില്‍ മോഡി മുന്നിലെത്തിയതായി വാര്‍ത്തയുണ്ട്.