നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ മകളുടെ ഭര്‍ത്താവിനെ ഉപദേശകനായി നിയമിക്കാനൊരുങ്ങന്നതായി റിപ്പോര്‍ട്ട്. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് ഖുശ്‍നറെയാണ് ട്രംപ് ഉപദേശകനാക്കുക. 35 കാരനായ ജാരേദ് വിദേശ കാര്യങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള ജാരേദിന് ഏറെ ബിസിനസ് താല്‍പര്യമുള്ള സാഹചര്യത്തില്‍ നിയമനം വിവാദമാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ് ജാരേദ് ഖുശ്നര്‍.