ഇസ്രയേലിന്‍റെ യഥാര്‍ഥ തലസ്ഥാനം ജറുസലം : ഡോണള്‍ഡ് ട്രംപ്

205

വാഷിങ്ടന്‍ • താന്‍ അധികാരത്തിലെത്തിയാല്‍ ജറുസലേമിനെ ഇസ്രയേലിന്‍റെ യഥാര്‍ഥ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. ജറുസലത്തെ ഇസ്രയേലില്‍നിന്നു വേര്‍പിരിക്കാനുള്ള യുഎന്‍ ശ്രമം പക്ഷപാതപരമാണെന്നും ലോകത്തു നിലനില്‍ക്കുന്ന ഇസ്രയേല്‍ വിരുദ്ധതയുടെ തെളിവാണതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.യുഎസിലെ തൊഴിലവസരങ്ങള്‍ ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളിലുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന ആരോപണം അദ്ദേഹം വീണ്ടും ഉന്നയിച്ചു. കമ്ബനികള്‍ എച്ച്‌-1ബി വീസയില്‍ വിദേശജോലിക്കാരെ കുറഞ്ഞ വേതനത്തിനു നിയമിക്കുകയാണെന്നും അമേരിക്കന്‍ യുവാക്കളുടെ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY