ഹിലറിയുടെ സംവാദമെല്ലാം മരുന്നടിച്ചിട്ടെന്ന് ഡോണള്‍ഡ് ട്രംപ്

197

വാഷിങ്ടന്‍ • യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായ സംവാദങ്ങളില്‍ ഹിലറി ക്ലിന്റന്‍ മുന്‍തൂക്കം നിലനിര്‍ത്തുന്നത് ഉത്തേജകമരുന്നു കഴിച്ചിട്ടെന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ലൈംഗിക ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുമ്ബോഴാണ് ഡമോക്രാറ്റ് എതിരാളിക്കെതിരെ ട്രംപിന്റെ വിചിത്രമായ ആരോപണം.രാഷ്ട്രീയക്കാര്‍ കായികതാരങ്ങളെപ്പോലെയാണെന്നും അടുത്ത സംവാദത്തിനു മുന്‍പ് ഉത്തേജകമരുന്നു പരിശോധന വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പരിശോധനയ്ക്കു താന്‍ തയാറാണ്.കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന്റെ തുടക്കത്തില്‍ ഹിലറി വളരെ ഊര്‍ജസ്വലയായിരുന്നെന്നും അവസാനമായപ്പോള്‍, തിരിച്ചുപോകാനുള്ള കാറിന്റെ അടുത്തു നടന്നെത്താന്‍പോലും ഏറെ കഷ്ടപ്പെട്ടെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്നാം സംവാദം ലാസ് വേഗസില്‍ മറ്റന്നാളാണ്.

NO COMMENTS

LEAVE A REPLY