വാഷിങ്ടന്‍• യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിനെ ഇലക്ടറല്‍ കോളജ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ജയിക്കാന്‍ 270 വോട്ട് വേണ്ടിയിരുന്ന ട്രംപ് 304 വോട്ടുകള്‍ നേടിയപ്പോള്‍ ഹിലറി ക്ലിന്‍റന് 224 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ട് ജനുവരി ആറിന് കോണ്‍ഗ്രസ് എണ്ണും. ഇതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുക.
ജനുവരി ഇരുപതിനു പുതിയ പ്രസിഡന്‍റ് ചുമതലയേല്‍ക്കും. അമേരിക്കന്‍ ജനതയെ ഒരുമിച്ച് കൊണ്ടുപോകുന്നതിനായി കഠിനാധ്വാനം ചെയ്യുമെന്ന് ട്രംപ് പ്രതികരിച്ചു. അതിനിടെ ഇലക്ടറല്‍ വോട്ടെടുപ്പിനിടെ പലയിടത്തും ട്രംപിനെതിരെ പ്രതിഷേധങ്ങളും നടന്നു.