വാഷിംഗ്ടണ്‍: ആളുകള്‍ മരിച്ച് വീണുകൊണ്ടിരിക്കുകയാണ് ആളുകള്‍ മരിച്ച് കൊണ്ടിരിക്കുമ്പോള്‍ താനെന്തിന് ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് വേവലാതിപ്പെടണമെന്നും ലോകത്ത് ബാധിച്ചിരിക്കുന്ന മഹാമാരിയെ രാഷ്ട്രീയവല്‍ ക്കരിക്കരുതെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ) യുടെ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസസ് അമേരിക്കയോട് ആവശ്യ പ്പെട്ടു.
ഇപ്പോള്‍ തന്നെ 60,000 പേര്‍ മരിച്ച് കഴിഞ്ഞു. 1.3 മില്യണില്‍ അധികം ആളുകള്‍ക്ക് രോഗബാധയുണ്ട്. ഇനിയും രാഷ്ട്രീയവത്ക്കരണ ത്തിനാണ് ശ്രമമെങ്കില്‍ മരണം തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചൈനയും അമേരിക്കയും ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായ നേതൃത്വം കാണിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുളള സാമ്പത്തിക സഹായം നിര്‍ത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.ചൈനയോട് എന്നല്ല ഒരു രാജ്യത്തോടും ലോകാരോഗ്യ സംഘടനയ്ക്ക് പ്രത്യേക താല്‍പര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പക്ഷപാതിത്വം ഉണ്ട് എന്നാണ് ട്രംപ് ആരോപിച്ചത്. അതിനാല്‍ അമേരിക്ക നല്‍കി വരുന്ന സാമ്ബത്തിക സഹായം നിര്‍ത്തി വെക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുകയുണ്ടായി. കഴിഞ്ഞ ദിവസ മാണ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. അമേരിക്ക അടക്കമുളള ലോകാരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ കുറിച്ചുളള ലോകാരോഗ്യ സംഘടന യുടെ പ്രസ്താവനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.