ഡബിള്‍ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി ബ്രാന്‍ഡ്‌ അംബാസിഡര്‍ ശോഭന അവതരിപ്പിച്ചു

238

തിരുവനന്തപുരം : കഴിഞ്ഞ 60 വര്‍ഷമായി ഏറ്റവും മികച്ച ഗുണമേന്മയുള്ള സ്വാദിഷ്ടമായ ഭക്ഷ്യോല്പ്പന്നങ്ങള്‍ക്കൊപ്പം ജീവിതങ്ങള്‍ സമ്പുഷ്ടമാക്കുന്നു മഞ്ഞിലാസ് ഡബിള്‍ ഹോഴ്സ്. നിത്യജീവിതത്തെ സ്പെര്‍ശിച്ച്, വിസ്വാസ്യതയര്‍പ്പിച്ച ഡബിള്‍ ഹോഴ്സ് ഇപ്പോള്‍, കേരളത്തിന്‍റെ തനതു രുചിവിഭാവമായ നേന്ത്രക്കായ ഉപ്പേരി പുതുതായി അവതരിപ്പിക്കുന്നു. ഈ ഉപ്പേരി 50% കുറവ് എണ്ണമയതോടെയും 100% തികഞ്ഞ രുചിയോടെയുമാണ്‌ എത്തുന്നത്. നേന്ത്രക്കായ ഉപ്പേരി അല്ലെങ്കില്‍ കായ വറുത്തത് ഏറ്റവും അധികം ആസ്വദിക്കുന്ന ഓണക്കാലത്ത് തന്നെ അവതരിപ്പിക്കുന്നതിനാല്‍, കേരളത്തിന്‍റെ ഏറ്റവും വലിയ ഈ ആഘോഷം ഡബിള്‍ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരിയ്ക്കൊപ്പം കൂടുതല്‍ സന്തോഷ സമൃദ്ധമാകുമെന്നതിന് സംസയമില്ല. ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ്‌ അംബാസിഡര്‍ പദ്മശ്രീ ശോഭന ഡബിള്‍ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി ഔപചാരികമായി വിപണിയില്‍ അവതരിപ്പിച്ചു.
ഇവിടെ നടന്ന പത്രസമ്മേളനത്തില്‍ മഞ്ഞിലാസ് ഗ്രൂപ്പ്‌ ഡയറക്ടര്‍ വിനോദ് മഞ്ഞില, ജി. എം – മാര്‍ക്കറ്റിംഗ് സുനില്‍ പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മലയാളികളെ സംബന്ധിച്ചടുത്തോളം എക്കാലത്തെയും, ഏത് സമയത്തെയും ഇഷ്ടവിഭാവമാണ് ഉപ്പേരി. കേരളത്തിലെ തനിനാടന്‍ നേന്ത്രക്കായകള്‍ ശേഖരിച്ച്, അതിന്‍റെ തനിമയും മേന്മയും നിലനിര്‍ത്തി തയാറാക്കുന്നതാണ് ഈ ഉപ്പേരി. പാകത്തിന് വിളഞ്ഞ നേന്ത്രക്കായകള്‍ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ടു ശേകരിച്ച്,നന്നായി വൃത്തിയാക്കി,കനംകുറച്ച് ഒരുപോലെ അരിഞ്ഞു,ആരോഗ്യകരമായ രീതിയില്‍ തികച്ചും ശുദ്ധമായ സസ്യഎണ്ണയില്‍ വരുതെടുക്കുന്നു. കൃത്രിമ രുചിവര്‍ത്തക വസ്തുക്കളോ, പ്രിസര്‍വേറ്റിവുകളോ ചേര്‍ക്കുന്നില്ല.അധികമുള്ള എണ്ണ നീക്കം ചെയ്ത്, അതുല്യമായ രുചിക്ക് മികവേകാന്‍ ആവശ്യത്തിനു ഉപ്പു മാത്രന്‍ ചേര്‍ത്ത്,ഫ്ലവര്‍ ലോക്ക് ചെയ്ത് പായ്ക്കുകളില്‍ നിരക്കുന്നു.അതിനാല്‍ തന്നെ സുവര്‍ണ്ണ നിറമുള്ള ഓരോ ഉപ്പേരിയും കൃത്യമായി മോരിഞ്ഞതും,കറുമുറെ ആസ്വദിക്കാന്‍ രുചിയെരിയതും, സാധാരണ വര്യ്തെടുക്കുന്ന ഉപ്പെരിയെക്കാല്‍ 50% കുറവ് എണ്ണമയത്തോട് കൂടിയതുമായിരിക്കും.

ശുദ്ധമായ അസംസ്കൃത വസ്തുക്കള്‍,ഉന്നത ഗുണമേന്മയുള്ള പ്രോസസ്സിംഗ്, ഫ്ലവര്‍ ലോക്ക് പായ്ക്കിംഗ് എന്നിവ ഓരോ തവണയും സ്വാദ് ഉറപ്പാക്കുന്നു. കൂടാതെ ഡബിള്‍ ഹോഴ്സ് തങ്ങളുടെ വിലയേറിയ ഉപഭോക്താക്കളുടെ എറ്റവും വലിയ സ്വത്തായ ആരോഗ്യത്തിന് അതീവ പ്രാധാന്യം നല്‍കുന്നു. അതിനാല്‍ തന്നെ ഉത്പന്നങ്ങള്‍ക്ക് പരാമാവധി ശുദ്ധതയും ഗുണമേന്മയും ഉറപ്പാക്കുന്നു. ഈ വലിയ പരിശ്രമത്തിന്റെ എളിയ ഉദാഹരണമാണ്‌ 50% കുറവ് എണ്ണമയമുള്ള പുതിയ നേന്ത്രക്കായ ഉപ്പേരി. ഉത്സവ സീസണാകട്ടെ, വിശേശാവസരമാകട്ടെ,അല്ലെങ്കില്‍ ഒരു സാധാരണ ദിവസമാകട്ടെ ഡബിള്‍ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി അവയ്ക്ക് ഓരോന്നിനും കൂടുതല്‍ സ്വാദ് നല്‍കുന്നു. ഡബിള്‍ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി 30 ഗ്രനിനു 25 രൂപയാണ് വില.കേരളത്തിലുടനീളം എല്ലാ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഈ പുതിയ പ്രോഡക്റ്റ് ലഭ്യമാണ്.

NO COMMENTS

LEAVE A REPLY